വെളുക്കെച്ചിരിച്ചു
വിശേഷം ചോദിച്ചു
കാലന്‍ കുടചൂടി
ഇസ്തിരിയിട്ട നടത്തവുമായി
നാട്ടുകാരുടെ മാഷ്
ശരിയുത്തരത്തിനുമിഠായി
തെറ്റിയാല്‍ ചെവിയില്‍
നോവാതെ നുള്ളി
കഥയിലെ ആമയും മുയലുമായി
കുട്ട്യോള്‍ടെ മാഷ്
എഴുതിയും
വായിച്ചും
ഉപദേശിച്ഛും
അടുക്കളത്തോട്ടത്തില്‍
തൊഴുത്തില്‍
വീട്ടുകാരുടെ മാഷ്
സ്കൂളും കുട്ട്യോളും
കണ്ണടയും കരയുമ്പോള്‍
പെന്‍ഷന്‍ മാഷായി
മാഷ് വെളുക്കെച്ചിരിച്ചു
Wednesday, March 25, 2009
Friday, February 13, 2009
ഭ്രാന്ത്,ഭ്രാന്താശുപത്രി
കാണുന്നവര്‍
നോക്കുന്നവരൊക്കെയും
ഭ്രാന്തന്‍മാരാകുന്നിടം
ഭ്രാന്താശുപത്രി
ചങ്ങലയോട് കയര്‍ത്ത്
കാലുവ്രണപ്പെട്ടവര്‍
വ്രണിതമന്‍സ്സിലേക്കാര്‍ക്കുന്ന
ഈച്ചയെ ആട്ടിത്തെളിക്കുന്നു
ജീവിതം താഴേക്കുരുട്ടി
ആര്‍ത്തട്ടഹസിക്കുന്നവര്‍,
കരയുന്നവര്‍,
ചിരിക്കുന്നവര്‍
ഏതുപാട്ടിനാണീണം
തെറ്റിയന്നറിയാതവര്‍
പാടുന്നുണ്ട്,
പ്രണയഗാനം,
വിപ്ലവഗീതം,
താരാട്ടുപാട്ട്.
ആര്‍ക്കും തല്ലിച്ചതക്കാമവരെ
എറിഞ്ഞോടിക്കാം
ഭ്രാന്തന്റെ
പക്ഷത്തുനിന്നാരുംവരില്ല
ന്യായവാദങ്ങളായി
ശല്യമേറുമ്പോള്‍
കെണിവെച്ചുപിടിച്ചെലിയെപ്പോലെ
കറന്റടിപ്പിച്ചു കൊല്ലാം
അക്രമാസക്തരാണവര്‍
ചിത്തഭ്രമക്കാര്‍
സന്ദര്‍ശകര്‍ വരാറില്ല
കത്തയക്കാറില്ല
കുശലാന്വേഷണമില്ല
നാറും മുമ്പേ
എടുത്തു മാറ്റുവാന്‍
ഇടക്കു വരാറുണ്ടത്രെ
പഴയൊരാംബുലന്‍സ്.
നോക്കുന്നവരൊക്കെയും
ഭ്രാന്തന്‍മാരാകുന്നിടം
ഭ്രാന്താശുപത്രി
ചങ്ങലയോട് കയര്‍ത്ത്
കാലുവ്രണപ്പെട്ടവര്‍
വ്രണിതമന്‍സ്സിലേക്കാര്‍ക്കുന്ന
ഈച്ചയെ ആട്ടിത്തെളിക്കുന്നു
ജീവിതം താഴേക്കുരുട്ടി
ആര്‍ത്തട്ടഹസിക്കുന്നവര്‍,
കരയുന്നവര്‍,
ചിരിക്കുന്നവര്‍
ഏതുപാട്ടിനാണീണം
തെറ്റിയന്നറിയാതവര്‍
പാടുന്നുണ്ട്,
പ്രണയഗാനം,
വിപ്ലവഗീതം,
താരാട്ടുപാട്ട്.
ആര്‍ക്കും തല്ലിച്ചതക്കാമവരെ
എറിഞ്ഞോടിക്കാം
ഭ്രാന്തന്റെ
പക്ഷത്തുനിന്നാരുംവരില്ല
ന്യായവാദങ്ങളായി
ശല്യമേറുമ്പോള്‍
കെണിവെച്ചുപിടിച്ചെലിയെപ്പോലെ
കറന്റടിപ്പിച്ചു കൊല്ലാം
അക്രമാസക്തരാണവര്‍
ചിത്തഭ്രമക്കാര്‍
സന്ദര്‍ശകര്‍ വരാറില്ല
കത്തയക്കാറില്ല
കുശലാന്വേഷണമില്ല
നാറും മുമ്പേ
എടുത്തു മാറ്റുവാന്‍
ഇടക്കു വരാറുണ്ടത്രെ
പഴയൊരാംബുലന്‍സ്.
Wednesday, December 24, 2008
അര്‍ബുദവാര്‍ഡ്
കരിക്കുംതോറും
പുനര്‍ജ്ജനിക്കുന്ന
കോശങ്ങളെപ്പോലെ
അര്‍ബുദവാര്‍ഡ്
ഒഴിയും തോറും
നിറയുന്നു
കിടക്കകളില്‍
മരണത്തെ കാത്തുകിടക്കുന്നവര്‍
വിധിയോട്ചോദ്യം
ചോദിച്ചു കൊണ്ടേയിരിക്കുന്നു
വേദനക്കു
കൂട്ടിരിക്കുന്നവര്‍
നിശബ്ദമായി പ്രാര്‍ഥിക്കുന്നു.
ദൈവമേ....
മരണത്തെക്കൊണ്ടിവരെ
അനുഗ്രഹിക്കുക.
ഒരോ റേഡിയേഷനിലും
പ്രതീക്ഷയുടെ നാമ്പു മുളപ്പിക്കുന്നവര്‍
തിരിച്ചുപോക്കിന്റെതിയ്യതി
കുറിച്ചിരിക്കുന്നു.
ജീവിതം കൈവിട്ടുപോയവര്‍
മരണത്തിന്റെ കണ്ണാടിനോക്കി
നിസ്സഹായരാവുന്നു
രാത്രി
കൂട്ടുവന്നവരുറങ്ങുമ്പോ
അര്‍ബുദ വാര്‍ഡില്‍
രോഗവും രോഗിയും
തനിച്ചാവുന്നു
ജീവിതവും മരണവും
കടിപിടി കൂടുന്നിടത്ത്
ആരും കേള്‍ക്കാത്ത നിലവിളികള്‍
മാത്രംബാക്കിയാവുന്നു.
പുനര്‍ജ്ജനിക്കുന്ന
കോശങ്ങളെപ്പോലെ
അര്‍ബുദവാര്‍ഡ്
ഒഴിയും തോറും
നിറയുന്നു
കിടക്കകളില്‍
മരണത്തെ കാത്തുകിടക്കുന്നവര്‍
വിധിയോട്ചോദ്യം
ചോദിച്ചു കൊണ്ടേയിരിക്കുന്നു
വേദനക്കു
കൂട്ടിരിക്കുന്നവര്‍
നിശബ്ദമായി പ്രാര്‍ഥിക്കുന്നു.
ദൈവമേ....
മരണത്തെക്കൊണ്ടിവരെ
അനുഗ്രഹിക്കുക.
ഒരോ റേഡിയേഷനിലും
പ്രതീക്ഷയുടെ നാമ്പു മുളപ്പിക്കുന്നവര്‍
തിരിച്ചുപോക്കിന്റെതിയ്യതി
കുറിച്ചിരിക്കുന്നു.
ജീവിതം കൈവിട്ടുപോയവര്‍
മരണത്തിന്റെ കണ്ണാടിനോക്കി
നിസ്സഹായരാവുന്നു
രാത്രി
കൂട്ടുവന്നവരുറങ്ങുമ്പോ
അര്‍ബുദ വാര്‍ഡില്‍
രോഗവും രോഗിയും
തനിച്ചാവുന്നു
ജീവിതവും മരണവും
കടിപിടി കൂടുന്നിടത്ത്
ആരും കേള്‍ക്കാത്ത നിലവിളികള്‍
മാത്രംബാക്കിയാവുന്നു.
Friday, September 26, 2008
പട്ടാളക്കാരന്റെ ഭാര്യ
പട്ടാളക്കാരന്റെ ഭാര്യ
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്
വൈധവ്യത്തിന്റെ
വെളുത്തനൂലിനാല്‍ നെയ്ത
കല്ല്യാണപ്പുടവ
ഇടക്കൊക്കെയെടുത്തു
മണക്കാറുണ്ട്
മധുവിധുവിന്റെയൊരു
പൂമണത്താല്‍
ഒരുമിച്ചുള്ളോരു
വസന്തമോര്‍ത്തു
അടുത്തൊരവധിക്കാലത്തിനായുള്ളൊരു
കാത്തിരിപ്പ്
ഇടക്കുവരുന്ന
കത്തുകളില്‍
നേരില്‍ കാണനൊരു
പ്രാര്‍ഥന
ആയുര്‍ബലത്തിനായൊരു
നേര്‍ച്ച
കൈവിട്ടു പോവാത്തൊരു
മനോധൈര്യം
യുദ്ധത്തിലപഹരിക്കപ്പെട്ടവന്‍
കറുത്തയക്കങ്ങളില്‍
ചൂടപ്പമവുമ്പോള്‍
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര്‍ നേദിച്ചുപ്രാര്‍ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയെ.....
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്
വൈധവ്യത്തിന്റെ
വെളുത്തനൂലിനാല്‍ നെയ്ത
കല്ല്യാണപ്പുടവ
ഇടക്കൊക്കെയെടുത്തു
മണക്കാറുണ്ട്
മധുവിധുവിന്റെയൊരു
പൂമണത്താല്‍
ഒരുമിച്ചുള്ളോരു
വസന്തമോര്‍ത്തു
അടുത്തൊരവധിക്കാലത്തിനായുള്ളൊരു
കാത്തിരിപ്പ്
ഇടക്കുവരുന്ന
കത്തുകളില്‍
നേരില്‍ കാണനൊരു
പ്രാര്‍ഥന
ആയുര്‍ബലത്തിനായൊരു
നേര്‍ച്ച
കൈവിട്ടു പോവാത്തൊരു
മനോധൈര്യം
യുദ്ധത്തിലപഹരിക്കപ്പെട്ടവന്‍
കറുത്തയക്കങ്ങളില്‍
ചൂടപ്പമവുമ്പോള്‍
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര്‍ നേദിച്ചുപ്രാര്‍ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയെ.....
Subscribe to:
Posts (Atom)