Wednesday, March 14, 2007

ശേഷക്രിയ

ഉമ്മറക്കോലായില്‍
‍പൊടിപിടിച്ചിരുന്നു ഇന്നലെ വരെ
മരിച്ചു പോയി.......
ശേഷക്രിയക്കൊരു ലോണ്‍ എടുക്കാം
പരേതനെ ജാമ്യമായി ആര്‍ക്കു വേണം?
പാവം അച്ചനുണ്ടോ ഇതറിയുന്നു?
ശവമാണെങ്കില്‍..
ഒരു ലക്ഷം തരാമെന്നു സ്വാശ്രയക്കാര്‍
‍ആത്മാവു കോപിക്കുമോ?
ഇല്ലെങ്കില്‍........

2 comments:

ittimalu said...

ധൈര്യമായി മുന്നോട്ടു പോവെന്നെ.. കോപിച്ചാലും നമുക്ക് കണ്ടില്ലെന്നു നടിക്കാം

vishak sankar said...

നന്നായി ഈ കവിത.മറ്റുള്ളവയും വായിച്ചു.”ശേഷക്രിയ”യോളം നന്നായില്ല.ഇതിലും മികച്ചതു പ്രതീക്ഷിക്കുന്നു..