Thursday, March 15, 2007

ആശുപത്രി.....

അതേ ആശുപത്രി....
നരച്ച ബഞ്ചുകള്‍
‍പൊടിപിടിച്ച കാറ്റാടി മരങ്ങള്‍
‍വിളറിയ സ്റ്റെത്സകൊപ്പുകള്‍
‍ഡെറ്റോളിന്റെ മണം മാത്രമറിയുന്ന
ഇടനാഴികള്‍
‍അതേ ആശുപത്രി.....
ബീഡി പ്പുക തിന്നുന്ന
ആംബൂലന്‍സ്‌ ഡ്രൈവര്‍
‍പരിപ്പുവട മാത്രം പൊരിയുന്ന കാന്റീന്‍
കഫകെട്ടു ബാധിച്ച വീല്‍ചെയറുകള്‍
‍അതേ ആശുപത്രി തന്നെ
അകമൊന്നു മാറിയിട്ടുണ്ടു..അത്ര തന്നെ...
അതുമാത്രം എനിക്കറിയാം.

തിരക്കിനിടയില്‍
മരണം മിസ്സ്‌കാളുകള്‍ അടിക്കും നേരം
ഞാനുമെത്താറുണ്ടു
വെന്റിലേറ്ററിനകത്തു
മരണവും ജീവിതവും
സ്വകാര്യം പറയുന്നതു കേള്‍ക്കാന്‍
‍അപ്പൊഴൊക്കെ എനിക്കും തൊന്നാറുണ്ടു
അതേ ആശുപത്രി...................

4 comments:

വിഷ്ണു പ്രസാദ് said...

നന്നായിരിക്കുന്നു.
മരണം മിസ്സ്‌കാളുകള്‍ അടിക്കും നേരം
ഞാനുമെത്താറുണ്ടു
വെന്റിലേറ്ററിനകത്തു

abdul kareem said...

Dear haris kalakki

മാനസ said...

ഡെറ്റൊളും ,ബീഡിയും,ആശുപത്രിയും....മതിയാക്കൂ ഹാരിസ്...

യൂസുഫ്പ said...

എന്താ എല്ലാറ്റിനോടും ഒരു വിരക്തീ?