Saturday, April 7, 2007

പ്രണയവിവാഹം

അന്നുകണ്ട നീലിമയൊന്നുമീ
കണ്ണിനിന്നില്ല
പൂക്കാലം തന്നെയന്നു
പൂ പോലുമല്ലിന്നു.

കാത്തു കേള്‍ക്കാന്‍,
കൊഞ്ജി നീ മൊഴിയുമ്പോള്‍
മധുമൊഴിയെന്നത്ര വട്ടം മൊഴിഞ്ഞു
പറയട്ടെ കര്‍ണ്ണ കഠോരമെന്നു
പതിയെ നീ പറഞ്ഞാലുമിന്നു.

കഥ പറഞ്ഞുറങ്ങാത്ത
രാവുകളെത്ര വേഗം മറഞ്ഞു
പറയാതെ,നെടുവീര്‍പ്പുമായി
തിരിഞ്ഞു കിടന്നു കൂര്‍ക്കം വലീക്കുമീ
രാവുകളിനിയെത്ര താണ്ടണം.

പുകപിടിച്ചാ പഴയ ഫോട്ടൊയില്‍
‍ഒരുമിച്ചു നില്‍ക്കുമാ ചേര്‍ച്ചയെ
ഒരുവട്ടം കൂടി നോക്കി
ഒരുമിച്ചൊരു വാക്കു പറയാമിന്നു.....................
പ്രണയം ഹൃദ്യമായമണ്ടത്തരമാണു....

7 comments:

Anonymous said...

nannayittunudi haris
eniyum ezhuthu
gafoor dubai

haneef said...

അസ്സലാമു അലൈക്കും......
നീ ആളു കൊള്ളാമല്ലോടാ ദിനേശാ നിന്നില്‍ ഒരു കവി ഉണ്ടെന്ന്‌ ഞാന്‍ വിചാരിച്ചിരുന്നില്ല.
അഭിനന്ദനങള്‍ .......
സ്നേഹപൂര്‍വ്വം
ഹനീഫ്-ദോഹ

Hari said...

ഇവിടെയും അക്ഷരത്തെറ്റുകള്‍ കല്ലുകടിയാകുന്നു. ദാമ്പത്യത്തില്‍ നിരാശപോലെ.

Muhammed Sageer Pandarathil said...

പുകപിടിച്ചാ പഴയ ഫോട്ടൊയില്‍
‍ഒരുമിച്ചു നില്‍ക്കുമാ ചേര്‍ച്ചയെ
ഒരുവട്ടം കൂടി നോക്കി
ഒരുമിച്ചൊരു വാക്കു പറയാമിന്നു.....................
പ്രണയം ഹൃദ്യമായമണ്ടത്തരമാണു....
sure;i am with you..........

ആമി said...

പ്രണയം ഹൃദ്യമായമണ്ടത്തരമാണു......

ഒടുവില്‍ കാലം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും... നന്നായിരിക്കുന്നു

മാനസ said...

എല്ലാവരും ഇതിനോട് യോജിക്കില്ല...തീര്‍ച്ച...
ഞാനും........:)

യൂസുഫ്പ said...

പ്രണയം മാംഗല്യത്തിന് മുന്‍പ് മധുരിക്കുകയും ശേഷം പുളിക്കുന്നതുമായ ഒന്നാണെന്ന് കേട്ടിട്ടുണ്ട്.