Thursday, February 7, 2008

വിപ്ലവം(ADB)

വ്യഭിചരിക്കപ്പെട്ട
വിപ്ലവമേ...
കരഞ്ഞിട്ടു കാര്യമില്ല
കൂട്ടികൊടുത്തതും അവര്‍തന്നെ
ചോരചുമച്ചു തുപ്പിയനെഞ്ജിന്‍ കൂടകം
പടുത്തുയര്‍ത്തിയ കനകസിംഹാസനത്തില്‍
‍തഴമ്പു പൊട്ടും വരെ ഇരിക്കട്ടെ
ഇരുന്നവര്‍ ചിരിക്കട്ടെ
നാലുസെന്റീമീറ്റര്‍ നീളത്തിലൊരു ചിരി.

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിപ്ലവത്തിന്റേം മാനം പോയല്ലെ...

കാപ്പിലാന്‍ said...

good

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

വിപ്ലവത്തെക്കുറിച്ച് ഇന്നും കാല്പനികസ്വപ്നം ന്കാണുന്നവരോ...!എന്റെ ‘ഇരട്ടപെറ്റവര്‍‘കൂടി വായിക്കുക.

പാമരന്‍ said...

തിരുവന്തോരത്ത്‌ സഖാക്കള്‌ക്ക് താമസിക്കാന്‌ എസി ഫ്ലാറ്റുകള്‌ പണിഞ്ഞില്ലേ?

പണിയെടുത്തു തളര്‍ന്നു വരുന്ന തൊഴിലാളി സഖാക്കള്‍ക്ക്‌ ഇത്തിരി സന്തോഷം കൊടുക്കാന്‌ അമ്യുസ്മെന്‍റ്. പാര്‍ക്ക്‌ തുടങ്ങീലേ?

സഖാക്കളെ മക്കള്‌ക്ക്‌ വെള്ളക്കാരന്‍റെ ഷ്ക്കോളില്‌ പടിക്കാന്‌ യോഗണ്ടാക്കീലേ?

ഫ്രാങ്കി സായ്പ്‌ നെക്കൊണ്ട്‌ മ്മളെ കണ്ട്‌ പടിക്കീന്നു പുസ്കകെഴ്തിപ്പിച്ചിലേ?

ഇഞ്ഞി ഓളെ -വിപ്ലവത്തിനെ- കൂട്ടിക്കൊടുത്തേന്‍റെ കണക്ക്‌ ചോയിക്കേര്ത്.

കേരളക്കാരന്‍ said...

ഇട്ടു കിടക്കാന്‍ പായില്ലാതിരുന്ന കര്‍ഷകകുടുംബങ്ങളില്‍ അവര്‍ക്ക്‌ അന്തിയുറങ്ങാന്‍ തഴപ്പായ തലയില്‍ ചുമന്നുകൊണ്ടുക്കൊടുത്ത സഖാവ്‌ കൃഷ്ണപിള്ളയുടെ വിപ്ലവം എവിടെ? അമ്യൂസ്‌മെന്‍ര്‍ പാര്‍ക്ക് പണിയുന്നവരുടെ വിപ്ലവമെവിടെ?

കാഴ്‌ചക്കാരന്‍ said...

നമുക്കിവരെ ചൊല്ലി ദു:ഖിക്കാം ചങ്ങാതി.
നിങ്ങള്‍ പറഞ്ഞത്‌ നൂറു ശതമാനവും ശരിയാണ്‌.
സത്യത്തിലിവര്‍ നമ്മെ കൊതിപ്പിച്ചു കൊന്നതാണോ.
ഇന്നലെ സ്‌റ്റാലിന്‍ നാട്ടിന്റെ നന്മക്കെന്നു പറഞ്ഞു കൊന്നു.
ഇന്ന്‌ വ്യവസായത്തിന്റെ, വികസനത്തിന്റെ നന്മക്കെന്നു പറഞ്ഞും.
പണവും അധികാരവും മാത്രം താല്‍പര്യം. അതല്ലെ സത്യം. പിന്നെ ജനതക്കു കിട്ടിയ ഇച്ചിരി നന്മ അതിന്റെയൊക്കെ സൈഡ്‌ എഫക്ട്‌ മാത്രമാണോ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നഗ്നസത്യങ്ങള്‍ പറയുമ്പോള്‍ സത്യത്തിന് മുഖം മൂടിയണിയുന്നു ചില സഖാക്കള്‍.
ഭാരതമെന്നുകേട്ടാല്‍ തിളയ്ക്കണം ചോരനരമ്പുകളില്‍..
ഇപ്പൊ വന്നു വന്നു കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാ.!!