Sunday, February 10, 2008

‍ചൂത്‌

കള്ളകരുക്കളെ കൊണ്ടു
തന്നെ നീ കളിക്കുക
നിന്റെ രാജധാനിയില്‍
ഇനിയും ഞാന്‍ വരും
തോല്‍ക്കുവാന്‍
തോറ്റുകൊണ്ടേയിരിക്കാന്‍
‍തവണകളെത്ര തന്നിട്ടും
നിനക്കു തരാനുള്ളത്രയും ബാക്കി
ശിഷ്ടം നഷ്ടമാവുന്ന കണക്കു പുസ്തകങ്ങളില്‍
‍ഗുണിച്ചും ഹരിച്ചും വെറുതെ.

കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി
ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരുകവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍

14 comments:

ഫസല്‍ said...

nannaayittundu Haaris
best wishes..........

നിരക്ഷരന്‍ said...

കൊള്ളാട്ടോ..
:)

ദേവതീര്‍ത്ഥ said...

നന്നായിരിക്കുന്നു......ഭാവുകങ്ങള്‍

വാല്‍മീകി said...

കൊള്ളാം, നല്ല വരികള്‍.

Gopan (ഗോപന്‍) said...

നല്ല കവിത, ഇഷ്ടപ്പെട്ടു
പ്രത്യേകിച്ചും ഈ വരികള്‍.
"കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി
ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരുകവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍"

ശ്രീ said...

നന്നായിരിയ്ക്കുന്നു.
:)

ശ്രീനാഥ്‌ | അഹം said...

"കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി
ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരുകവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍"


നന്നായിരിക്കുന്നു...

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട്.. ഫുള്‍സ്റ്റോപ്പ് ഒരവസാന ഓപ്ഷനല്ലേ..?

വല്യമ്മായി said...

നല്ല കവിത.പ്രത്യേകിച്ചും രണ്ടാമത്തെ പാര‍ഗ്രാഫ്.

sivakumar ശിവകുമാര്‍ said...

കവിത നന്നായി...കേട്ടോ...അഭിനന്ദനങ്ങള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഥകള്‍ പൂക്കുന്ന പൂമുഖ വാതില്‍ക്കല്‍ നിനക്കായ് എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട് പക്ഷെ ..
സ്നേഹത്തിന്റെ കണക്കു പുസ്തകം സൂക്ഷിക്കാതിരിക്കുക അവ ഹരിച്ചൊ ഗുണിച്ചൊ നോക്കിയാല്‍ അവസാനം നഷ്ട ചിഹ്നങ്ങള്‍ മാത്രമേ കാണൂ.

ആമി said...

കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി
ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരുകവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍


കൊള്ളാം നല്ല വരികള്‍
ഇനിയും ഒരുപാടു എഴുതാന്‍ കഴിവുണ്ടാകട്ടെ

ധ്വനി said...

ശിഷ്ടം നഷ്ടമാവുന്ന കണക്കു പുസ്തകങ്ങളില്‍
‍ഗുണിച്ചും ഹരിച്ചും വെറുതെ ഞാന്‍ വരും....

നന്നായിരിയ്ക്കുന്നു കവിത!

..::വഴിപോക്കന്‍[Vazhipokkan] said...

:)