Monday, February 11, 2008

വാലന്റൈന്‍ കവിതകള്‍

പ്രണയമെന്നു പേരിട്ടൊരു
പൂവുതരാം
മൊബെയിലിലെക്കൊരു
സന്ദേശമയക്കാം
ഉപഹാരമായി നിന്റെ
പ്രിയചാനലിലൊരു
പാട്ടു സമര്‍പ്പിക്കാം
സ്പോണ്‍സറെ കിട്ടുമെങ്കില്‍‍
ഒരു മരണകുറിപ്പെഴുതി
നിനക്കായൊന്നു പൊലിഞ്ഞിടാം.

* * * * * * * * * * * * * * * * * *
നിന്റെ സ്വരത്തെ
മുഖത്തെ
ഹൃദയത്തുടിപ്പുകളെ
എന്നേക്കാളേറെയറിയാം
എന്റെ സെല്‍ഫോണിനു
ഞാന്‍ മറന്നാലും
നിനക്കായൊരു
സന്ദേശമതുമറക്കില്ല.

*********************
പ്രണയദിനത്തില്‍
നമുക്കൊന്നു പ്രണയിക്കാം
പ്രണയിച്ചു പിരിഞ്ഞിടാം
പിരിഞ്ഞിട്ടു പാടിടാം
പ്രണയഗാനം.


16 comments:

ഹാരിസ്‌ said...

ഈ കവിതകളൊക്കെ പലതും
ഞാന്‍ കഴിഞ്ഞ വര്‍ഷം
എഴുതിയതാണു .
പോസ്റ്റ്‌ ചെയ്യാന്‍ വൈകിയെന്നുമാത്രം.

Sharu.... said...

നന്നായിരിക്കുന്നു....:)

akberbooks said...

പ്രണയം അനാദിയാം അഗ്നിനാളം

നവരുചിയന്‍ said...

കൊള്ളാം .... ഒരു മൊബൈല്‍ കവിത അല്ലെ .....

ദേവതീര്‍ത്ഥ said...

നല്ല വരികള്‍ ഇഷ്ടായി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയത്തെ കുറിച്ചെഴുതാന്‍ അതിനു പകരം വെയ്ക്കാന്‍ പ്രണയം മാത്രം അല്ലെ..
ഒരു യുഗ്മഗാനമാ‍ക്കാനുള്ള സ്കോപ്പുണ്ടല്ലൊ മാഷെ..
പ്രകൃതിയുടെ സ്നേഹവും പിന്നെ പ്രകൃതി നമുക്കായ് കനിഞ്ഞുനല്‍കിയ
പ്രണയിനിയുടെ സ്നേഹവും അതിന്റെ തീവ്രതയും ഒരു കറുത്ത തിരശീലയായ്
മറഞ്ഞിരിക്കുന്നുവൊ..?

വാല്‍മീകി said...

വരികള്‍ മനോഹരം.

നിരക്ഷരന്‍ said...

പ്രണയിച്ചെന്തിനാ പിരിയുന്നത് ?
പറ്റിക്കാനുള്ള പരിപാടിയാണല്ലേ ?
:) :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

ശ്രീനാഥ്‌ | അഹം said...

:)

പുതുകവിത said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

sivakumar ശിവകുമാര്‍ said...

nice poems....sweet verses....

നിലാവര്‍ നിസ said...

ഉം.. പ്രണയക്കാഴ്ചകള്‍..

മരിയ said...

പ്രണയിക്കാനുമൊരു ദിനം??

chenganur_vs_kochukrishnan said...

ഹായ്‌ രസമുണ്ട്‌
നന്നായിട്ടുണ്ട്‌ -യഥാര്‍ത്യന്‍

Noushad said...

font missing can't read it