Saturday, February 9, 2008

ഓള്‍ഡ് CAREHOME

അഛനുമമ്മയ്ക്കും
ഞാനൊരഡ്മിഷനെടുത്തിട്ടുണ്ടു
കോഴയും ശുപാര്‍ശയുമായി
ലക്ഷമൊന്നര കൊടുത്തുവെങ്കിലും
സൗകര്യങ്ങളിത്രയാരു തരുവാന്‍..?
നീന്തല്‍ മറക്കാതിരിക്കനൊരു സ്വിമ്മിംങ്ങ്പൂള്‍.
ഇടക്കൊന്നുലാത്താന്‍ പൂന്തോട്ടമുണ്ടു
വെജും നോണ്‍ വെജ്ജും ഭുജിച്ചിടാം മാറിമാറി
ഭോജനശാലയുണ്ടു നല്ലൊരണ്ണമവിടെ.
അഛനിടക്കൊന്നു വേണമെങ്കില്‍
മിനുങ്ങിടാം ,കളിച്ചിടാം
ക്ലബ്ബുകളുണ്ടെ രണ്ടെണ്ണം

ഇറങ്ങിടാം...
നല്ലൊരു നേരം നോക്കി കാലത്തു,
മറക്കെരുതെടുക്കാന്‍
ഓര്‍മ്മകള്‍ പൂട്ടിവെച്ച പെട്ടിയും
മഞ്ജാടിമണികളും
കൊച്ചുമോന്റെ കൊഞ്ജലുകള്‍
കേള്‍ക്കുവാനുള്ള വാക്മാനും
കാച്ചിയെണ്ണ ,കസവുമുണ്ട്‌
ഭാഗവതം ,രാമായണമൊക്കെയും
ബാഗിലുണ്ടു ഭദ്രമായി.
കൂട്ടുകൂടാനുണ്ടവിടെയൊത്തിരിപ്പേര്‍
എഴുപതു കഴിഞ്ഞവര്‍ .

സന്തോഷിക്ക
അച്ച്നനുമമ്മയും
മകനിവനിത്രയെങ്കിലും......?

9 comments:

കാഴ്‌ചക്കാരന്‍ said...

അഛാ..... എന്നല്ല. നന്നായീന്ന്‌‌

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നൊമ്പരമുണര്‍ത്തുന്ന കവിത.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹവും വിരഹവും സ്വാന്തനവും കലര്‍ത്തുന്ന ഒരുപിടി ഓര്‍മകള്‍..
ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത് അതുമാത്രമായിരിയ്ക്കും.
ഗ്രേറ്റ്....

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

അമ്മയുടെ കണ്ണുനീരില്‍നിന്നും
ഉപ്പു വാറ്റാന്‍
മുലപ്പാലില്‍ നിന്നുംബിസ്കറ്റ്‌....
താരാട്ടിനൊരുപകര്‍പ്പവകാശം .

എല്ലാം എടുത്തുകഴിഞ്ഞതല്ലേ....
ഇനി അവരെ മെല്ലെ യാത്രയാക്കാം


നന്മകള്‍ മാത്രം

Gopan (ഗോപന്‍) said...

കനിവും ആദരവും അര്‍ഹിക്കുന്ന വാര്‍ദ്ധക്യം
ഇന്നു ഉപഭോക്ത വസ്തുവാണ് ചിലര്‍ക്ക്.
മറ്റു ചിലര്‍ക്ക് തലവേദനയും..
ഈ കവിത മനുഷ്യന്‍റെ മാറുന്ന മുഖത്തെ വരച്ചു കാണിച്ചിരിക്കുന്നു
അഭിനന്ദനങ്ങള്‍ !

sivakumar ശിവകുമാര്‍ said...

മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....

കൂട്ടുകാരി said...

I like ur way of writing. And its too good. And u told me that u wanted to sing my poem. If u wish u can.Keep on writing. May god bless u. Best of luck

maya said...

വളരെ ഇഷ്ടപ്പെട്ടു