Sunday, March 9, 2008

ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌

വെളുപ്പുപടര്‍ന്ന
ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോകളില്‍
‍അവനുണ്ട്‌..
പട്ടം പറത്തി
മിഠായിതിന്നു
കുട്ടിയുടുപ്പിട്ടു
പൊടിമീശവെച്ചു...

അച്ചനുണ്ട്‌
അമ്മയുണ്ട്‌
അവനെയെടുത്ത്‌
ചേര്‍ന്നുനിന്നുപൊട്ടിച്ചിരിച്ചു...

വീടുണ്ട്‌
പഴയവഴിയുണ്ട്‌
പൂവാലിപ്പശുവുണ്ട്‌
പാടമുണ്ട്‌ തെയ്യമുണ്ട്‌
ഓണപ്പൊട്ടനുണ്ട്‌....

കളറിലിപ്പോഴൊരു
ഇലക്‌ട്രിക്ക്‌ ചിതയുണ്ട്‌ .

16 comments:

Sharu.... said...

പഴമയും പുതുമയും.... നന്നായി :)

ചന്തു said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... ല്ലെ.

ഹരിത് said...

നന്നായിട്ടുണ്ട്.കളറില്‍ വേറെയും ഫോട്ടൊകസ്ല് കാണും . മനസ്സിനുള്ളില്‍ ഒന്നു മുങ്ങി നോക്കിയാല്‍ മതി.

ഗുപ്തന്‍ said...

ഓര്‍മകളിലെ നിറം വാര്‍ന്നുപോകുന്നതുകൊണ്ട് കൂടിയാണ് വര്‍ത്തമാനത്തിലെ ചിതയ്ക്ക് ഇത്ര നീറ്റല്‍.

ശെഫി said...

ഹാരിസ അവസാനത്തെ രണ്ടു വരി, ഇങ്ങനെ കവിതയുടെ പൂര്‍ണ്ണത് സൃഷ്ടിക്കല്‍,അതാണെനിക്ക് ഹാരിസിനെ ഇഷ്ടം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പഴമയുടെ പുതുമയും പുതുമയുടെ പഴമയും ഒത്തിണങ്ങിയ ഒരു കുറിപ്പ് നന്നായി ഹാരീ...
ഓര്‍മകലീലേയ്ക്ക് ഒരു പ്രയാണം നന്നായിരികുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

ആമി,മഴ നനഞ്ഞ ശലഭം തിരികെ യാത്രയായ്........ said...

കാലമെത്ര കഴിഞ്ഞിട്ടും നിറം മങ്ങാത്ത ഓര്‍മ്മകളിലെക്ക് ഒരു തിരിച്ചു പൊക്ക്......
നന്നായിരിക്കുന്നു

വാല്‍മീകി said...

നിറം മങ്ങിയ ചിത.

വളരെ നല്ല വരികള്‍.

ശ്രീ said...

നന്നായിട്ടുണ്ട്.
:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

നിറമുള്ളത് ചിത മാത്രം. എല്ലാം അവിടെ ഒടുങ്ങുമ്പോള്‍ ചിരീക്കുന്നത് ചിത മാത്രം.
നന്നായി ഹാരീസ്.

Rare Rose said...

നല്ല വരികള്‍...ബ്ലാക്ക് ആന്റ് വൈറ്റിലും ഓര്‍മ്മകള്‍ക്കു മങ്ങലില്ല.....എവിടെയോ വച്ചു ഓര്‍മ്മകള്‍ മങ്ങിതുടങ്ങുന്ന സമയമാണു ചിത കളറില്‍ നീറിക്കത്തുന്നതു...ഒത്തിരി ഇഷ്ടായി ഓര്‍മകളിലേക്കുള്ള ഈ തിരിച്ചുപോക്ക്...:-)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല വരികള്‍...വായിച്ച കവിതകളില്‍ വളരെ നല്ല വരികള്‍.

വിഷ്ണു പ്രസാദ് said...

ഉഗ്രന്‍......

Sureshkumar Punjhayil said...

Good work... Best Wishes....!

girishvarma balussery... said...

ശരിയാണ്... അവസാന വരികളില്‍ പലപ്പോഴും നീ അല്ഭുതപെടുത്തുന്നു .. ആശംസകള്‍