Saturday, June 14, 2008

അല്‍ഷിമേഴസ്‌

ഓര്‍മ്മകള്‍ക്കാണു മറവി
അസമയത്തു മുഖം കാണിച്ചു
സമയത്തു വരാന്‍ മടിച്ചു
ഓര്‍മ്മപെടുത്തരുതു
ഇനിയുമോര്‍മ്മിക്കാന്‍.

അച്ചനെ എണ്ണം പഠിപ്പിക്കാന്‍‍
അക്ഷരം ചൊല്ലിക്കാന്‍‍
തിടുക്കം കൂട്ടുന്ന മക്കള്‍.
മാറിനിന്നു ചിരിക്കാം നിങ്ങള്‍ക്കു
മറവിയില്‍ മനം പിടഞ്ഞുകരയാനുമാവാതെ....
ഇല്ല ഇനി തുടര്‍ച്ചയില്ല
മറന്നവ ഇടര്‍ച്ചയാവുന്നു

കയ്യൊപ്പു വേണ്ട
വിരലടയാളം മതിയെന്നു
പോസ്റ്റുമാന്‍....
വരിചേര്‍ന്നു
വിടപറഞ്ഞിറങ്ങുന്നതുഓര്‍മ്മകളല്ല...
ഞാന്‍ തന്നെ.
നടന്നു തീര്‍ത്തതും പറഞ്ഞതും
പറഞ്ഞുതീരാതെയും....
കരഞ്ഞു പോവുന്നു.
വാക്കുകള്‍ക്കൊപ്പം ഞാനും.

കണ്ണുനനച്ചുപിറകിലേക്കൊതുങ്ങി
എന്തിനിങ്ങനെഒന്നും പറയാതെ
ഇലപൊഴിഞ്ഞു വീഴുമൊരുമരത്തിനു
മൂകസാക്ഷിയായി നീ.........

18 comments:

ഹാരിസ്‌ said...

മിത്രം എന്ന പേരില്‍ ഞാനെഴുതിയ കവിതയാണിത്.
ഏകദേശം ഒന്നരവര്‍ഷമായിക്കാണും ഇതെഴുതിയിട്ട്.
പുനര്‍വായനക്കായി വീണ്ടും മന്ദസ്മിതത്തില്‍ പോസ്റ്റ്ചെയ്യാമെന്നു വെച്ചു.തന്മാത്ര എന്ന സിനിമ പ്രചോദനമായിട്ടുണ്ട്.മറവി ബാധിച്ചവരെ കണ്ടുട്ടുള്ള അനുഭവം കൂടി കവിതക്കു വിഷയമായിട്ടുണ്ട്.

ആമി said...

വരിചേര്‍ന്നു
വിടപറഞ്ഞിറങ്ങുന്നതുഓര്‍മ്മകളല്ല...
ഞാന്‍ തന്നെ.
കരഞ്ഞു പോവുന്നു.
വാക്കുകള്‍ക്കൊപ്പം ഞാനും.

മുന്‍പേ ഈ കവിതയ്ക്കു അബിനന്ദനം അറിയിച്ചതാണ് എങ്കിലും വീണ്ടും പറയാതിരിക്കാന്‍ കഴിയുന്നില്ല... അത്രയ്ക്ക് ഹൃദ്യമാണ് ഓരോ വരിയും

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കണ്ണുനനച്ചുപിറകിലേക്കൊതുങ്ങി
എന്തിനിങ്ങനെഒന്നും പറയാതെ
ഇലപൊഴിഞ്ഞു വീഴുമൊരുമരത്തിനു
മൂകസാക്ഷിയായി നീ..

ഹരീ എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല..എന്റെ വരികള്‍ മതിയാകില്ല ഇതിനൊരു മറുക്കുറിപ്പെഴുതാന്‍.

saijith said...

ഓരോ വായനക്കാരനും ഓരോ അഭിരുചി ആയിരിക്കും കവിതയോട് ചിലര്‍ക്ക് താളമായിരിക്കാം മറ്റു ചിലര്‍ക്ക് അര്‍ത്ഥമായിരിക്കാം അങ്ങിനെ അങ്ങിനെ കവിത മൊത്തത്തില്‍ കൊള്ളാം പക്ഷെ എനിക്ക് വായിക്കുമ്പോള്‍ നല്ല ഒഴുക്ക് കിട്ടണം അവസാന വരികളില്‍ അതു നില നിര്‍ത്തിയുട്ടുന്ദ് പക്ഷെ ആദ്യമോന്നുമില്ല പിന്നെ ഒന്ന് കൂടി കവിതെയെ കുറിച്ചു ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല വെറും ഒരു സദാ വായനക്കാരന്‍ അത്ര മാത്രം തുടര്‍ന്നും എഴുതുക വായിക്കുക നല്ല കവിതകള്‍ ഇനിയും പിറക്കട്ടെ ,എന്നും നന്മകള്‍ മാത്രം ...............

മഞ്ജു കല്യാണി said...

കണ്ണുനനച്ചുപിറകിലേക്കൊതുങ്ങി
എന്തിനിങ്ങനെഒന്നും പറയാതെ
ഇലപൊഴിഞ്ഞു വീഴുമൊരുമരത്തിനു
മൂകസാക്ഷിയായി നീ.........

nannaayiriykunnu haris...

ശിവ said...

ആദ്യത്തെ 5 വരികള്‍ അര്‍ത്ഥപൂര്‍ണ്ണം....

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്..

പാച്ചല്ലൂര്‍ പാച്ചന്‍ said...

കൊള്ളാം.. നന്നായിട്ടുണ്ട്..

ഹാരിസ്‌ said...

കവിതയുടെ രൂപവും താളവും മാറിയിട്ടുണ്ട്.വ്രുത്തവും പ്രാസവുമൊക്കെ ഒപ്പിച്ചു ചെറുപ്പത്തില്‍ കവിത എഴുതിയിരുന്നു...എന്തുകൊണ്ടൊ എനിക്കതു നന്നായീ തോന്നിയില്ല.പിന്നെ ഇത്തരം ഔപചാരിതകളില്‍ നിന്നും ഞാന്‍ തന്നെ പുറത്തിറങ്ങി.
ഗദ്യമെന്നോ പദ്യമെന്നൊ എനിക്കറിയില്ല.പലപ്പോഴും ആശയത്തിനു പ്രാധാന്യം കൊടുത്തു.ചിലപ്പോള്‍ ഒഴുക്കിനും.വാക്കുകള്‍ എളുപ്പത്തില്‍ വായിക്കുന്നവനുമായി സംവദിക്കുന്നതായിരിക്കണം എന്നാണു എന്റെ ഒരു കാഴ്ച്ചപ്പാട്.
സജിത്ത് പറഞതു പോലെ വായന തന്നെ കുറഞ്ഞു.
ഓണ്‍ലൈന്‍ വായനമാത്രമായി പരിമിതപ്പെട്ടു.
എപ്പോഴൊ ഞാന്‍ ഉപേക്ഷിച്ച എഴുത്തു തിരികെ കൊണ്ടുവരാന്‍ ബ്ലോഗിംഗിന്റെ സാധ്യത വലിയ സഹായമായി.ദൂരങ്ങള്‍ക്കപ്പുറമുള്ള വായനയും പിന്തുണയും..കാണാത്തവരാണു കൂടുതലും.
വായനക്കാര്‍ തന്നെയാണു എഴുത്തു മെച്ചപ്പെടുത്താന്‍ സഹായിക്കേണ്ടതു.
നന്ദി
ആമിക്കും
സജിക്കും സജിത്തിനും കല്യാണിക്കും,പാപ്പച്ച്നും ശിവക്കും അനോണിക്കും

Sureshkumar Punjhayil said...

Good Work... Best Wishes....!!!

sherikutty said...

ഹാരിസ്...നന്നായിട്ടുണ്ട്......

Sherikutty said...

ഹാരിസ്...നന്നായിട്ടുണ്ട്......

Sherikutty said...

ഹാരിസ്...നന്നായിട്ടുണ്ട്......

ശ്രീ said...

കവിത നന്നായിട്ടുണ്ട് മാഷേ.
:)

ഖത്തറിലൂടെ സഞ്ചരിക്കുമ്പോള്‍. said...

കൊള്ളാം.. നന്നായിട്ടുണ്ട്..

smitha adharsh said...

ഇതു പോസ്റ്റ് ആക്കിയത് നന്നായി...ഈ കവിത എങ്ങനെ എന്നെന്നിക്കു പറയാന്‍ കഴിയില്ല..ഇതു ഞങളുടെ ജീവിതമായിരുന്നു.അച്ഛനെ എണ്ണം പഠിപ്പിക്കാന്‍ ശ്രമിച്ച മക്കളാണ് ഞങ്ങള്‍ ..വായിച്ചു തീര്‍ന്നപ്പോള്‍, കണ്ണ് നിറഞ്ഞു ശരിക്കും.

girishvarma balussery... said...

നിന്‍റെ വാക്കുകള്‍ കൊതിപ്പിക്കുന്നു... ഹാരിസ്..അസൂയയും ...

Geetha said...

Manasil assooya unarthunna kavi bhavana....ennathe makkal vaayichirikkenda varikal..nanma kaivittupokunna samoohathinu nere thangalude ee chunduviral oru vazhikatti avatte.....asamsakal....