Saturday, June 21, 2008

ചോദ്യം

വൈകിവരുന്നവനു
പിന്നാമ്പുറത്തൊരുവാതില്‍
തുറന്നുറങ്ങാതിരിക്കുന്നൊരമ്മ.

ഒച്ചയനക്കങ്ങളമര്‍ത്തിനടക്കുമ്പോള്‍
കണ്ണടച്ചുറങ്ങാതെ
വാതിലടയുന്നതും
കാത്തിരിക്കുന്നൊരച്ചന്‍

പുസ്തകത്തില്‍ കണ്ണുനട്ടവനു
കാല്‍ വെള്ളവെള്ളത്തിലാഴ്ത്തി
ഉറങ്ങാതെ കൂട്ടിരിക്കുന്നൊരു പെങ്ങള്‍.

ഉരുളി,കോളാമ്പി,ചിറ്റ്‌,താലിമാല
വല്ല്യയാളായിക്കാണുവാന്‍

പണയപ്പെടുത്തിയും വിറ്റും

പിന്നെയെവിടയാണു
ശ്രുതി താളങ്ങള്‍ പിഴച്ചത്‌
ഉത്തരത്തിലിങ്ങനെ തൂങ്ങിയാടാന്‍ ?

20 comments:

പാമരന്‍ said...

:(

തണല്‍ said...

ഒച്ചയനക്കങ്ങളമര്‍ത്തിനടക്കുമ്പോള്‍
കണ്ണടച്ചുറങ്ങാതെ
വാതിലടയുന്നതും
കാത്തിരിക്കുന്നൊരച്ഛന്‍
-കൊള്ളാം...കണ്ടതും കാണാത്തതുമായി
അങ്ങനെയെന്തെല്ലാം..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കണ്ടതിത്രസുന്ദരം കാണാത്തത് അതിലെത്രയോ സുന്ദരം,

ശിവ said...

ഓരോ വരിയും സുന്ദരം....ഇങ്ങനെ എത്രയോ അമ്മമാര്‍, പെങ്ങന്മാര്‍, പിന്നെ കുറെ ശാപം പിടിച്ച ജന്മങ്ങളും...

ഹാരിസ് said...

അനുഭവിച്ചു

Ranjith chemmad said...

"വൈകിവരുന്നവനു
പിന്നാമ്പുറത്തൊരുവാതില്‍
തുറന്നുറങ്ങാതിരിക്കുന്നൊരമ്മ."


നല്ല വരികള്‍..

ബാജി ഓടംവേലി said...

താളത്തില്‍ തന്നെ തൂങ്ങിയാടുക...

OAB said...

പലിശ പെരുകിയതായിരിക്കാം.

ഹാരിസ്‌ said...

എഴുതുന്ന പലകവിതകളിലും ഞാന്‍ കണ്ട ജീവിതന‍ങ്ങളുണ്ട്.നിസ്സാരമായ കാരണത്തിനു ആത്മഹത്യ ചെയ്ത കൂട്ടുകാരന്‍,കൂട്ടുകാരി അങ്ങിനെ പലരും.
പാമരന്‍,തണല്‍,സജി,ഹാരിസ്,ശിവ,രന്‍ജിത്ത്,ബാജി,OAB,എന്നിവര്‍ക്കു നന്ദി...
മോര്‍ച്ചറി,ഉമ്മാമപറഞ്ഞ കഥ,പഴയകത്തുകള്‍,അല്‍ഷിമേഴസ്‌ അങിനെ ഞാനെഴുതിയ കവിതകളധികവും ഞാന്‍ കണ്ടറിഞ കാര്യന്‍ങ്ങള്‍ തന്നെയാണു.
എത്രമാത്രം നീതി പുലര്‍ത്താനും ഫലിപ്പിക്കാനും കഴിയുന്നുണ്ടെന്നു ആത്മവിചാരം നടത്തിയാല്‍
ശരാശരിയിലും താഴെ എന്നു തന്നെയാവും എനിക്കു വിലയിരുത്താന്‍ കഴിയുക.

Sherikutty said...

ishamsiനന്നായിരിക്കുന്നു.എനിക്കിഷ്ട്മായി.

കുഞ്ഞന്‍ said...

ഹാരീസ്,

ഇത്രയും സ്നേഹമുള്ള വീട്ടുകാരെ ഓര്‍ക്കാതെ തൂങ്ങിയാടുന്നവരെ സഹതാപം കൊണ്ടുപോലും നോക്കരുത് ഓര്‍ക്കരുത്..!

ഒരു കുടുംബചിത്രം ഇത്രയും ചെറിയവരികളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഹാരീസിന് അഭിനന്ദനങ്ങള്‍.

ശെഫി said...

ജീവിതം മാത്രം ഒപ്പമുണ്ടായിരുന്നില ഹാരിസേ

Sharu.... said...

കവിത വളരെ ഇഷ്ടമായി. ചുരുങ്ങിയ വരികളില്‍ ഒരുപാടേറെ പറഞ്ഞിരിക്കുന്നു :)

ഖത്തറിലൂടെ സഞ്ചരിക്കുമ്പോള്‍. said...

കൊള്ളാം.. നന്നായിട്ടുണ്ട്..

Rare Rose said...

എല്ലാവരുമുണ്ടായിട്ടും മരണത്തിലേക്ക് നടന്നു ചെല്ലുന്ന അപക്വ മനസ്സുകള്‍...ജീവിതം തന്നതിനെ കുറിച്ചു ചിന്തിക്കാതെ നിസ്സാരകാര്യങ്ങള്‍ക്കായി എല്ലാം ഇട്ടെറിഞ്ഞു പോകുന്നവര്‍... ..വരികളിലൂടെ ലളിതമനോഹരമായി എല്ലാം പറഞ്ഞിരിക്കുന്നു....ആശംസകള്‍..

ആമി said...

ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു ഒരുപാട് പറഞ്ഞിരിക്കുന്നു...
നന്നായിരിക്കുന്നു ഹാരിസ്...

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

രസികന്‍ said...

പിന്നെയെവിടയാണു
ശ്രുതി താളങ്ങള്‍ പിഴച്ചത്‌
ഉത്തരത്തിലിങ്ങനെ തൂങ്ങിയാടാന്‍ ?

താളങ്ങള്‍ പിഴക്കാൻ നിമിശത്തിന്റെ ധൈർഖ്യമല്ലെ ഉള്ളൂ ഹാരിസ്

നന്നാ‍യിരുന്നു

Anonymous said...

nannayittundu...

girishvarma balussery... said...

അതാണ്‌ കാര്യം... പക്ഷെ ആരറിയാന്‍...തനിക്കു വേണ്ടി തുടിക്കുന്ന മനസ്സുകളെ കാണാത്തവര്‍ .. ശരിയല്ലേ? അവനേ ജീവന്‍ ഒടുക്കാന്‍ ആവൂ...