Monday, July 7, 2008

അമ്മ

അമ്മയെ കണ്ടില്ലൊരിക്കലും
തിരക്കൊഴിഞ്ഞു..

അടുക്കളയില്‍,തൊടിയില്‍
ഉമ്മറക്കോലായില്‍‍
അച്ചന്റെ ചാരുകസേരക്കുപിറകില്‍
അമ്മയെ കണാത്തൊരിടമില്ല.

അമ്മയൂട്ടിവിരുന്നുകാരെ
വീട്ടുകാരെ.

അച്ചന്റെ ശകാരം കേട്ടു
ഉപ്പു കുറഞ്ഞതിനു
മുളകു കൂടിയതിനു
കഞ്ഞിപ്പശ മുക്കാന്‍ മറന്നതിനു...

വഴക്കു കൂടി ,ബഹളം വെച്ചു
സഹായിയായി ഞങ്ങളും..

എല്ലാം അമ്മയോടുചോദിച്ചു
അമ്മയെപ്പറ്റിയൊഴികെ

അമ്മ ശാസിച്ചു
തലയിലെണ്ണതേക്കാത്തതിനു
വെയിലില്‍ വാടിവന്നപ്പോള്‍
പനികിടക്കകളില്‍
അമ്മയുംകൂടെ പൊള്ളി പനിച്ചു.
നുള്ളിപെറുക്കിഅമ്മകൂട്ടിയ
നാണയതുട്ടുകള്‍
ഉത്സവകാഴ്ചയായി

അമ്മയ്ക്കു സ്വന്തമായി
കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു
തുരുമ്പിച്ച തകരപ്പെട്ടി
നിറം മങ്ങിപ്പോയൊരു
പഴയ സാരി
......................
........................
.........................
.............
ഇന്നലെയായിരുന്നു
അമ്മമരിച്ചതു.

34 comments:

ഹാരിസ്‌ said...

ഒന്നര വര്‍ഷത്തിനു മുമ്പു എഴുതിയൊരു കവിതയാണു.
മിത്രം എന്ന പേരില്‍ തന്നെ.
എല്ലാ കവിതകളും ഞാന്‍ വെട്ടിയും തിരുത്തിയും
മാറ്റിയതിനു ശേഷമെ പോസ്റ്റാറുള്ളൂ.
ഇതു മാത്രം അങ്ങീനെ ചെയ്തില്ല.
കാരണം എനിക്കുമറിയില്ല.
ഈ ഒരു അമ്മ ഞാന്‍ കണ്ട ഒരു അമ്മയാണു.

കുട്ടമണി said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറഞ്ഞാല്‍ തീരില്ല
അമ്മയെന്ന സ്നേഹം

പാമരന്‍ said...

ഇന്നലെയായിരുന്നു ആ പഴയ തകരപ്പെട്ടി പൊളിച്ചത്‌.
പിഞ്ഞിയ ഒരു കല്യാണപ്പുടവ
മുട്ടിലിഴന്നുന്ന എന്‍റെ ഒരു ബ്ളാക്ക്‌&വൈറ്റ്‌ ഫോട്ടോ
തൂവിപ്പോയ സിന്ദൂരം.
കരിഞ്ഞ കൈതപ്പൂവിന്‍റെ മണം.
ആജീവനാന്ത സംബാദ്യം.

ചിന്തകളുടെ തീ എന്നിലേയ്ക്കു പകര്‍ന്നതിനു നന്ദി.

Ranjith chemmad said...

"അമ്മയ്ക്കു സ്വന്തമായി
കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു
തുരുമ്പിച്ച തകരപ്പെട്ടി
നിറം മങ്ങിപ്പോയൊരു
പഴയ സാരി"
അറിയുന്നുണ്ട് ...

ശിവ said...

എത്ര സുന്ദരമായി എഴുതിയിരിക്കുന്നു ഈ വരികള്‍...അമ്മയുടെ സ്നേഹവും കരുതലും മാത്രമാണ് ആത്മാര്‍ത്ഥമായിട്ടുള്ളത്...

എന്നാല്‍ ആ അമ്മയ്ക്ക് പകരം കിട്ടുന്നതോ? ചിന്തിപ്പിക്കുന്നു ഈ വരികള്‍....നന്ദി...സസ്നേഹം,

ശിവ

കുറ്റ്യാടിക്കാരന്‍ said...

എന്റെ ഒരു തുള്ളി കണ്ണീര്...നന്നായി എഴുതിയിരിക്കുന്നു ഹാരിസ്...

ഷെറിക്കുട്ടി said...

ഹാരിസ്..........നന്നായി എഴുതിയിരിക്കുന്നു....അറിയുന്നു ഞാന്‍,......

ശ്രീ said...

നന്നായിരിയ്ക്കുന്നു.

Manikandan said...

അമ്മ……….ഒന്നും..............

CHANTHU said...

(നല്ല വരികള്‍)
അമ്മക്കടുത്തെത്തില്ല ഒരു നന്മയും.

ഹാരിസ് said...

:)

കുഞ്ഞന്‍ said...

ഹാരിസ്,

ശരിയാണ് അമ്മയെ ആരും അന്വേഷിക്കാറില്ല..

അമ്മക്കു സമം എന്തുണ്ട്..?

smitha adharsh said...

ശരിയാണ് ഹാരിസ് ... അമ്മയെപ്പറ്റി,ഒരിക്കലും ഒര്ക്കാറെ ഇല്ല..അമ്മ ചെയ്ത ത്യാഗങ്ങളും..ഇപ്പോള്‍,അതുപോലെ ഒരു അമ്മയായി..മാറികൊണ്ടിരിക്കുമ്പോള്‍..ഓര്ത്തു തുടങ്ങി..അമ്മ,എത്ര ഭംഗിയായി അമ്മയുടെ കടമകള്‍ ചെയ്തിരുന്നു എന്ന്.....ഒരിക്കലും അതുപോലെ ഒരു അമ്മയാവാന്‍ കഴിഞ്ഞില്ലെന്കിലും..

Sarija N S said...

എനിക്കൊന്നും പറയാനാവുന്നില്ലല്ലോ ഹാരിസ്...

Sureshkumar Punjhayil said...

Good Work... Best Wishes...!!!

പിരിക്കുട്ടി said...

no comments dearrrrrr

ഞാനും എന്റെ കുറച്ചു ബ്ലോഗുകളും said...

:)

കാക്ക said...

വളരെ ഒഴുക്കുള്ള വരികള്‍....
ആഴമുള്ള ഇമേജറികള്‍....

കവിതയ്ക്കൊടുവില്‍ കനപ്പെട്ട ഒരു നിശബ്ദതയും....

NishkalankanOnline said...

ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വരികള്‍ ഹാരിസ്‌... ഈ നല്ല പ്രഭാതത്തില്‍ താങ്കളുടെ വരികള്‍ വായിച്ചു കണ്ണുകളീറനണിയുമ്പോള്‍... ഇനിയും യുഗങ്ങളോളം ജീവിച്ചിരിക്കുവാന്‍ കൊതിച്ചു പോകുന്നു... അമ്മയുടെ സ്നേഹം, വാത്സല്യം, കരുതല്‍ ഇവയെല്ലാം ഏറ്റുവാങ്ങുവാന്‍ മാത്രം.

ഈ പ്രപഞ്ചത്തില്‍ നമ്മുടെ കയ്യില്‍ ഒന്നുമില്ലല്ലോ നമ്മുടെ അമ്മയ്ക്കു പാദപൂജ ചെയ്യുവാന്‍ പോന്ന പൂജാ ദ്രവ്യമായി...


ആശംസകളോടെ

സ്നേഹപൂര്‍വം

ജയകൃഷ്ണന്‍ കാവാലം

NishkalankanOnline said...
This comment has been removed by the author.
ദ്രൗപദി said...

മനോഹരം...
ആശംസകള്‍

Kichu & Chinnu | കിച്ചു & ചിന്നു said...

നന്നായിരിക്കുന്നു... വളരെ ലളിതവും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ വരികള്‍

പ്രണയകാലം said...

എന്റെ കണ്ണു നിറഞ്ഞിരിക്കുനു ഹാരിസ്.ഞാന്‍ അമ്മയെ ഒന്നു ഫോണ്‍ വിളിക്കട്ടെ

വാളൂരാന്‍ said...

anubhavippikkunna ezhuthu....

lekhavijay said...

എല്ലാം അമ്മയോടുചോദിച്ചു
അമ്മയെപ്പറ്റിയൊഴികെ.....

അതെ.മനസ്സില്‍ തട്ടി.

ഏകാന്തപഥികന്‍ said...
This comment has been removed by the author.
ഏകാന്തപഥികന്‍ said...

നന്നായിരിക്കുന്നു...
അമ്മയെ മനസ്സില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുന്നു..
ഇനിയും.. ഒരുപാട്.. ഭാവനകളും.. ഭാവിയും വളരട്ടെ... ആശംസകള്‍...

ഹാരിസ്‌ എടവന said...

അമ്മക്കു വേണ്ടി കമന്റിയ എല്ലാവര്‍ക്കും
നന്ദി

mmrwrites said...

ഹാരിസ്, താന്‍ എന്നെയും കരയിപ്പിച്ചു. ആ അമ്മയ്ക്ക് എന്റെ ഉമ്മയുടെ പ്രക്രിതമാണ്.

Sapna Anu B.George said...

തിരിച്ചു കിട്ടാത്തെ സ്നേഹത്തെ
പലതും പ്രതീക്ഷിക്കാതെ തന്നു
എന്നെന്നും എന്റെ അമ്മ.
................നല്ല കവിത.

girishvarma balussery... said...

ഹാരിസ്.. നിന്റെയുള്ളില്‍ ഇത്രയും അമര്‍ത്തിപിടിച്ച വികാരങ്ങളൊ? മനസ്സ് വിങ്ങിപോയി ടോ...

'കല്യാണി' said...

Haarisinte kavithakalellam vayichu.elam nannayirikunnu mone.kuuduthalishtappettathu" Amma"yanu.nanmakal nerunnu.

മുന്നൂറാന്‍ said...

Haris, manassil kondu..