Wednesday, July 30, 2008

തെരുവ്‌..

പകലുറങ്ങി
രാത്രിയിലുറങ്ങാതെ
ഒഴുക്കുനിലച്ചോവുചാലുകള്‍-
ക്കിരുവശമെന്റെ തെരുവുണ്ടു.

പകലൊന്നു മങ്ങിടുമ്പോള്‍‍
ജാലകം തുറന്നെത്തും കാഴ്ചകള്‍‍
ഇരമ്പിയാര്‍ക്കുന്ന വാണിഭങ്ങള്‍.


മുല്ലപ്പൂചൂടി,മനം പുരട്ടി ചിരിച്ചു
മകുടിയൂതിയുണര്‍ത്തി
ലേലം വിളിച്ചു വിലയുറപ്പിച്ചു
ഇരുളിലേക്കൂളിയിടുന്ന
തെരുവു വേശ്യകള്‍

ആണിനൊരാണ്‍ തുണ
തേടിയെത്തുന്നവര്‍
ചമഞ്ഞൊരുങ്ങി,
കണ്ണുകളിരുവശംപായിക്കുമൊരുവന്റെ
കൈപിടിച്ചൊരുക്കിയ
കിടപ്പറയിലേക്കു നടക്കുന്നു.

കുഞ്ഞിനെ പറിച്ചെടുക്കും
കഴുകനെമറച്ചു മുലകൊടുക്കുന്നമ്മമാര്‍
ചിറകിലേക്കൊതുക്കിയുറങ്ങാതെ
നെഞ്ജിടിപ്പോടെ.

സൂചിമുനയായി
കണ്ണിലേക്കിറങ്ങുന്ന തെരുവിളക്കിനെ
പാഴ്ചാക്കിനാല്‍ മറച്ചുറങ്ങുന്നവര്‍ ‍
വെളിവാകുമിരുകാലിനെ
ആര്‍ത്തിയൊടെ നോക്കിനില്‍ക്കുന്നവര്‍

‍ഉറങ്ങുന്നവരില്‍ കള്ളനെതിരയുന്ന
രാത്രികാവല്‍ക്കാര്‍
ലാത്തികൊണ്ടു കുത്തിപിടപ്പിച്ചു
ചിരിക്കുന്നു ആഭാസമായി

വിശപ്പിനെത്താത്ത
പിച്ചനാണയത്തുട്ടുകള്‍‍
എണ്ണിയും വീണ്ടുമെണ്ണിയും
വിശപ്പിനെ തിന്നുറങ്ങുന്ന
കുഷ്ട രോഗികള്‍

വിലകുറഞ്ഞ ലഹരിക്കു
വീര്യം കുറയുമ്പോള്‍
പുലഭ്യം പറയുന്നവര്‍ ‍
വെളുക്കും വരെ

എന്റെ തെരുവിങ്ങനെയെന്നും
പുലരുന്നു കറുക്കുന്നു,
മാറ്റമില്ലാതൊരുനാളുമെങ്കിലും...
തെരുവിനോരത്തുറങ്ങും
അച്ചന്റെ വെപ്പുകാലിനരികിലായി
ചിത്രതൂവാലകള്‍ തുന്നുന്നൊരു പെണ്‍കുട്ടി..
ഇപ്പൊഴുമുറങ്ങാതെ...
ആര്‍ക്കോവേണ്ടി.........

24 comments:

ഹാരിസ്‌ എടവന said...

വിശപ്പിനെത്താത്ത
പിച്ചനാണയത്തുട്ടുകള്‍‍
എണ്ണിയും വീണ്ടുമെണ്ണിയും
വിശപ്പിനെ തിന്നുറങ്ങുന്ന
കുഷ്ട രോഗികള്‍

രണ്‍ജിത് ചെമ്മാട്. said...

"എന്റെ തെരുവിങ്ങനെയെന്നും
പുലരുന്നു കറുക്കുന്നു,
മാറ്റമില്ലാതൊരുനാളുമെങ്കിലും..."
മാറ്റണം
നമ്മളിടപെട്ട്...
നല്ല വരികള്‍..

mmrwrites said...

പെണ്‍കുട്ടി ചിത്രത്തൂവാലകള്‍ തുന്നുന്നത് ഉറക്കം കളയാന്‍ വേണ്ടിയും ആകാം. തെരുവോരമാണല്ലോ..?

ശിവ said...

താങ്കള്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നതു പോലെ എത്ര തെരുവുകള്‍...

എത്ര സുന്ദരമായി ഇതിനെ വരികളാക്കിയിരിക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെരുവ് എന്നും പലപല ജീവിതവീക്ഷണങ്ങളുടെ ആകെത്തുകയാണ്

smitha adharsh said...

അച്ചന്റെ വെപ്പുകാലിനരികിലായി
ചിത്രതൂവാലകള്‍ തുന്നുന്നൊരു പെണ്‍കുട്ടി..

ശരിക്കും ഒരു തെരുവിലേക്ക് കൂട്ടി കൊണ്ടു പോയി...നന്നായിരിക്കുന്നു.ലളിതമായ വരികള്‍..

ആമി said...

അതെ വാക്കുകള്‍ ശരിക്കും ഒരു തെരുവിലെക്കു കൊണ്ടു പോയി.....
നന്നായിരിക്കുന്നു ഈ കവിതയും

നജൂസ്‌ said...

തെരുവ്... തെരുവിലൂടെ
നന്നായിരിക്കുന്നു ഹാരിസ്‌

Kichu & Chinnu | കിച്ചു & ചിന്നു said...

നല്ല വരികള്‍....
മാറ്റുവിന്‍ ചട്ടങ്ങളെ...

Sureshkumar Punjhayil said...

Good Work... Best Wishes..!!!

shahir chennamangallur said...

ee kavitha nannaayi. pala kavithakalum vaayichaal manassilaakarilla.
bhaavukangal

Mahi said...

എന്റെ തെരുവിങ്ങനെയെന്നും
പുലരുന്നു കറുക്കുന്നു,
മാറ്റമില്ലാതൊരുനാളുമെങ്കിലും...
തെരുവിനോരത്തുറങ്ങും
അച്ചന്റെ വെപ്പുകാലിനരികിലായി
ചിത്രതൂവാലകള്‍ തുന്നുന്നൊരു പെണ്‍കുട്ടി..
ഇപ്പൊഴുമുറങ്ങാതെ...
ആര്‍ക്കോവേണ്ടി.........
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഇല്ലായ്മകളെ സ്വപ്നങ്ങളെ ഉള്ളുപൊള്ളിക്കുന്ന രീതിയില്‍ എഴുതിവെച്ചിരിക്കുന്നു

SreeDeviNair said...

ഹാരിസ്,
തെരുവിന്റെ,
ദുഃഖം കണ്ടപ്പോള്‍,
എനിയ്ക്കും വിഷമമായി..


ചേച്ചി..

ശ്രീ said...

ഊരു തെരുവിലെ കാഴ്ചകള്‍ ഭംഗിയായി വിവരിച്ചിരിയ്ക്കുന്നു, ഈ വരികളിലൂടെ...

:)

നെഞ്ജിടിപ്പോടെ = നെഞ്ചിടിപ്പോടെ

നന്ദകുമാര്‍ said...

തെരുവിന്റെ പച്ചയായ വിവരണം!
നന്നായിരിക്കുന്നു വരികള്‍. അഭിനന്ദനം.
“‍ഉറങ്ങുന്നവരില്‍ കള്ളനെതിരയുന്ന
രാത്രികാവല്‍ക്കാര്‍
ലാത്തികൊണ്ടു കുത്തിപിടപ്പിച്ചു
ചിരിക്കുന്നു ആഭാസമായി“
ഈ പാരയില്‍ ഒരു വായനയുടെ സുഖക്കുറവുണ്ടോ? ഒരു കല്ലുകടി പോലെ?!
അതോ എന്റെ മാത്രം തോന്നലാണോ?

ഒരു ആത്മ സംതൃപ്തിക്കായ്........ said...

വരികള്‍ നന്നായിരിക്കുന്നു, ഇഷ്ടായി...

ഭൂമിപുത്രി said...

തെരുവിലാകെ
കറുപ്പപടര്‍ന്ന
ചിത്രങ്ങളാണല്ലൊ..
വിഷാദം മുറ്റിനില്‍ക്കുന്ന
ഒരു കൊളാഷ്!

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

കുഞ്ഞന്‍ said...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

girishvarma balussery... said...

ഹാരിസ് .. തെരുവ് ഗാനങ്ങള്‍ ഇഷ്ടംപോലെ വന്നിരിക്കുന്നു... അച്ഛന്‍റെ വെപ്പ്കാലിന്നരുകിലായ്... നീയാണ് കവിയും, മനുഷ്യസ്നേഹിയും... ഇത്രയെങ്കിലും കാണാന്‍ നിനക്ക് കഴിയുന്നല്ലോ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല കവിതകള്‍, ഹാരിസ്.
തുടരുക. ആശംസകള്‍.

'കല്യാണി' said...

nalla kavitha.orupadu nombbaranhal varikalil pathiyirikunnu.nanmakalnerunnu.

sajims said...

Ettavum theevramaaya jeevithanubhavangal oru veshya yudethayirikkum

suma said...

Good works.... keep writing...