Friday, September 26, 2008

പട്ടാളക്കാരന്റെ ഭാര്യ

പട്ടാളക്കാരന്റെ ഭാര്യ
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്

വൈധവ്യത്തിന്റെ
വെളുത്തനൂലിനാല്‍ നെയ്ത
കല്ല്യാണപ്പുടവ
ഇടക്കൊക്കെയെടുത്തു
മണക്കാറുണ്ട്
മധുവിധുവിന്റെയൊരു
പൂമണത്താല്‍
ഒരുമിച്ചുള്ളോരു
വസന്തമോര്‍ത്തു
അടുത്തൊരവധിക്കാലത്തിനായുള്ളൊരു
കാത്തിരിപ്പ്

ഇടക്കുവരുന്ന
കത്തുകളില്‍
നേരില്‍ കാണനൊരു
പ്രാര്‍ഥന
ആയുര്‍ബലത്തിനായൊരു
നേര്‍ച്ച
കൈവിട്ടു പോവാത്തൊരു
മനോധൈര്യം

യുദ്ധത്തിലപഹരിക്കപ്പെട്ടവന്‍
കറുത്തയക്കങ്ങളില്‍
ചൂടപ്പമവുമ്പോള്‍
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര്‍ നേദിച്ചുപ്രാര്‍ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയെ.....

13 comments:

Praveen Vattapparambath said...

Really touching suhruthe..

Praveen
http://desadanakili.blogspot.com

ഫസല്‍ / fazal said...

നല്ല കവിത ഹാരിസ്,
ആശംസകള്‍.

നന്ദ said...

നന്നായിരിക്കുന്നു.

ശിവ said...

എന്റെ അച്ഛന്‍ ഒരു പട്ടാളക്കാരന്‍ ആയതിനാല്‍ എനിക്ക് ഇതൊക്കെ മനസ്സിലാകും...

Bindhu Unny said...

നല്ല വരികള്‍ ...

മുസാഫിര്‍ said...

അറിയാം കുട്ടിക്കാലത്ത് കണ്ണീരില്‍ നനഞ്ഞ വെള്ളസാരിയുടെ തുമ്പും നിശ്വാസങ്ങളും മനസ്സിലായിരുന്നില്ല, എന്നാലും.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇതു കണ്ടോ!

sreedevi said...

നന്നായിട്ടുണ്ട് ..നമ്മള്‍ അറിയാതെ പോകുന്നു പല നോവുകളും ...

സലാഹുദ്ദീന്‍ said...

നല്ല വരികൾ

അഭിനന്ദനങ്ങൾ.. തുടരുക ...ഇനിയും

NeeMa said...

ഉള്ളില്‍ തട്ടിയ രചന.....

നന്മകള്‍ നേരുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

a good one

രണ്‍ജിത് ചെമ്മാട് said...

നന്നായിരിക്കുന്നു, ഹാരിസ്

നന്ദന said...

നല്ല വരികള്‍