Friday, February 13, 2009

ഭ്രാന്ത്,ഭ്രാന്താശുപത്രി

കാണുന്നവര്‍
‍നോക്കുന്നവരൊക്കെയും
ഭ്രാന്തന്‍മാരാകുന്നിടം
ഭ്രാന്താശുപത്രി

ചങ്ങലയോട് കയര്‍ത്ത്
കാലുവ്രണപ്പെട്ടവര്‍
വ്രണിതമന്‍സ്സിലേക്കാര്‍ക്കുന്ന
ഈച്ചയെ ആട്ടിത്തെളിക്കുന്നു

ജീവിതം താഴേക്കുരുട്ടി
ആര്‍ത്തട്ടഹസിക്കുന്നവര്‍,
കരയുന്നവര്‍,
ചിരിക്കുന്നവര്‍
ഏതുപാട്ടിനാണീണം
തെറ്റിയന്നറിയാതവര്‍
‍പാടുന്നുണ്ട്,
പ്രണയഗാനം,
വിപ്ലവഗീതം,
താരാട്ടുപാട്ട്.

ആര്‍ക്കും തല്ലിച്ചതക്കാമവരെ
എറിഞ്ഞോടിക്കാം
ഭ്രാന്തന്റെ
പക്ഷത്തുനിന്നാരുംവരില്ല
ന്യായവാദങ്ങളായി

ശല്യമേറുമ്പോള്‍
‍കെണിവെച്ചുപിടിച്ചെലിയെപ്പോലെ
കറന്റടിപ്പിച്ചു കൊല്ലാം
അക്രമാസക്തരാണവര്‍
‍ചിത്തഭ്രമക്കാര്‍

‍സന്ദര്‍ശകര്‍ വരാറില്ല
കത്തയക്കാറില്ല
കുശലാന്വേഷണമില്ല

നാറും മുമ്പേ
എടുത്തു മാറ്റുവാന്‍
ഇടക്കു വരാറുണ്ടത്രെ
പഴയൊരാംബുലന്‍സ്.


14 comments:

ഹാരിസ്‌ എടവന said...

കാണുന്നവര്‍
‍നോക്കുന്നവരൊക്കെയും
ഭ്രാന്തന്‍മാരാകുന്നിടം
ഭ്രാന്താശുപത്രി

...പകല്‍കിനാവന്‍...daYdreamEr... said...

വളരെ ദയനീയം...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കവിത നന്നായിരിക്കുന്നു.
ഒപ്പം വായിക്കാന്‍ ഒരു കവിതഭ്രാന്തിന്റെ രൂപം

ആഗ്നേയ said...

ശല്യമേറുമ്പോള്‍
‍കെണിവെച്ചുപിടിച്ചെലിയെപ്പോലെ
കറന്റടിപ്പിച്ചു കൊല്ലാം
നോവിക്കുന്ന വരികള്‍
ആശംസകള്‍!

രണ്‍ജിത് ചെമ്മാട്. said...

ഇരുണ്ട യാഥാര്‍ത്ഥ്യങ്ങള്‍...(?)
ആശംസകള്‍....

മുജീബ് കെ.പട്ടേല്‍ said...
This comment has been removed by the author.
മുജീബ് കെ.പട്ടേല്‍ said...

എന്തുതന്നെ ആയാലും ഭ്രാന്തിനും ഒരു സുഖമുണ്ടെന്ന് തോന്നുന്നു. മാനസികമായി പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവനെ സമൂഹം ഭ്രാന്തനായി കാണുന്നു. ഭ്രാന്ത് എല്ലാത്തില്‍നിന്നും ഒളിച്ചോടാനുള്ള ഒരു വഴിയാണ്. അത് ദൈവം മനുഷ്യന് ചെയ്ത ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്.പരലോകത്ത് ഒന്നിനെ കുറിച്ചും കണക്ക് ബോധിപ്പിക്കേണ്ടതുമില്ല.

ശ്രീ said...

നന്നായിട്ടുണ്ട്, ഹാരിസ്!

shihab mogral said...

Haris,
I like it.
Keep writing

മാണിക്യം said...

ഹാരിസ്.
മനസ്സിന്റെ ബാലന്‍സൊന്ന്
തിരിഞ്ഞാല്‍ അതു ഭ്രാന്തായി അല്ലെ?
എനിക്ക് ഭാന്തില്ലന്ന് വിളിച്ചു പറഞ്ഞാല്‍
ഭ്രാന്തിനു സ്ഥിതീകരണവും ആയീ.
പിന്നെ മുറിയില്‍ പൂട്ടാം ചങ്ങലക്കിടാം
എല്ലാ രോഗത്തില്‍ നിന്നും
സുഖം പ്രാപിക്കാം
ഭ്രാന്ത് വന്നാല്‍ മാത്രം
അതെന്നന്നേയ്ക്കും കൂടെ തന്നെ
ഭ്രാന്തും സുബോധവും തമ്മില്‍
തലനാരിഴയുടെ അകലം മാത്രം.!!

മനസ്സില്‍ ഒരു വിങ്ങലുണര്‍ത്തിയ കവിത.

ഗൗരി നന്ദന said...

ശരിയാണ് ഭ്രാന്തിന്‍റെ പക്ഷത്തു നിന്നും ഒരു ന്യായ വാദവും ഉണ്ടാവില്ല.

നന്നായിരിക്കുന്നു ഈ കവിത.നന്ദി ഹാരിസ്..

Sureshkumar Punjhayil said...

Asughamullavare muzhu branthanmar chikthsikkumpol, ithum ithilappuravum kanum. Nannayirikkunnu. Ashamsakal.

മുരളിക... said...

nys poem bhaayyee,,,,,,,,

chinthu said...

vythyasthathayulla oru bhranthashupathri undivide....