Wednesday, September 30, 2009

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്‍
ജീവിതം പാതിപകുത്തെടുത്തവള്‍
‍മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയിട്ടെത്ര
കാലമായെന്നോര്‍ക്കാറില്ല.

വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
‍രാവിലുറങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല

എന്നാലുംപനിച്ചും ചുമച്ചും
ദുസ്വപ്നങ്ങളില്‍ ‍ഒറ്റക്കുറങ്ങുമ്പോള്‍
‍നിറുകയില്‍ ചുംബിച്ചുറാങ്ങാതെ
നീറുന്നൊരുമ്മ സ്വപ്നം
കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്
ദെണ്ണം മാറുംവരെയും
കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്

3 comments:

ഹാരിസ്‌ എടവന said...

വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
‍രാവിലുറങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല

ബൂലോകത്തു പ്രസിദ്ധീകരിച്ചതു

കലാം said...

ഓരോ വായനയിലും ഈ കവിത എന്റെ കണ്ണ് നിറയിക്കുന്നു.

smiley said...

കറക്റ്റ് ..
ഭൂമിയില്‍ പകരം വക്കാനില്ലത്ത്ത
ചിലത് ഉണ്ട് അതില്‍ ഒന്നാണ് അമ്മ ..
അല്ലെങ്കില്‍ ഉമ്മ...