Wednesday, October 6, 2010

പെങ്ങൾ

മൊഞ്ചില്ലാത്തവള്‍
‍പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു

പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
‍കടം പറയുമെന്ന ആധിയിലാണു
ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്

അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞതു
‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം


ബൂലോക കവിതയിൽ പ്രസിദ്ധീകരിച്ചത് 29/11/2009

12 comments:

smiley said...

"ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം"
പൊള്ളുന്ന സത്യങ്ങള്‍..

ഇനിയും വരട്ടെ കയ്യിലുള്ളതെല്ലാം

Rafi said...

യാ,,ഹാരിസ്...സലാം...എന്നെ ഈറനണിയിച്ചു..ഈ കവിത...തുടരുക..തുടരണം..

MAS said...

ഓളെ ഖബറും പുറത്തെങ്കിലും....
മനസ്സ് പൊള്ളിക്കുന്നു...
തുടരുക സഖാവെ...

Andaman Nazeer said...
This comment has been removed by the author.
Andaman Nazeer said...

Really Good one yaar...

ഹരി/സ്നേഹതീരം പോസ്റ്റ് said...

നല്ല കവിത!ഞാനിവിടെ എത്താന്‍ വൈകിപ്പോയോ!വീണ്ടും വരാം....ആശംസകളോടെ

മഞ്ഞുതുള്ളി (priyadharsini) said...

മാഗസിനിലൂടെ വായിച്ച് ഉള്ളുപൊള്ളി ഇവിടെയെത്തി...

അസീസ്‌ said...

Really touching lines.
Keep writing dear friend.

safeer mohammad vallakkadavo. said...

മച്ചു ,കണ്ണ് നനഞ്ഞു .ഇതൊന്നു ഞാന്‍ ഫൈസ് ബുക്കില്‍ പോസ്റ്റട്ടെ.??

Shameer T K said...

നെഞ്ചുരുകുന്നു ഹാരിസ്.

safeer mohammad vallakkadavo. said...

ഞാന്‍ പോസ്റ്റി .....http://www.facebook.com/photo.php?fbid=174414799314614&set=a.103902819699146.8637.100002382850258&type=1&theater

MUHAMMED SHAFI said...

good one.. iniyum varaam..