Sunday, February 13, 2011

നഗരം

രാത്രികളിൽ
നഗരം പാത്തും പതുങ്ങിയും
ഗ്രാമത്തിൽ വരാറുണ്ടായിരുന്നു

ഒരോവീട്ടിലും
ഓരോദിവസവും
ജാരനായി

അവിഹിത ഗർഭങ്ങളൊക്കെ
വളർന്നു കരുത്തുള്ളവരായി

ഇന്നോരോ വീടിനും
വലിയ വേലികൾകെട്ടി
വീടെന്ന പേരൊട്ടിക്കുന്നുണ്ടവർ

ഞങ്ങളിന്നു
മിണ്ടാറില്ല
ചിരിക്കാറില്ല
കണ്ണാടികളാണു നിറയെ
ചുവരിലും വേലിയിലും

നഗരമിന്നു പകലാണു
വരുന്നത്
തലച്ചോറു കത്തുന്ന
പല്ലും നഖവുമുള്ള
യന്ത്രങ്ങളിൽ
പതിവു പറ്റുകാരായി

http://boolokakavitha.blogspot.com/2010/11/blog-post_12.html

2 comments:

~ex-pravasini* said...

ഗ്രാമങ്ങളെല്ലാം നഗരങ്ങളായി മാറുന്നു.

Fousia R said...

ഒരു കടന്നുകയറ്റത്തിന്റെ തീവ്രമായ ആവിഷ്കാരം.