Sunday, February 13, 2011

കുഞ്ഞുങ്ങളുടെ ശ്മശാനം

കുഞ്ഞുങ്ങളുടെ
ശ്മശാനത്തിനു
കാവലിരിക്കുകയാണു ഞാന്‍


നിങ്ങള്‍ക്കറിയില്ല
അവരെത്രമാത്രം
ശാന്തരായാണുറങ്ങുന്നതെന്ന്


നക്ഷത്രങ്ങളുള്ള രാത്രികളില്‍
മഴവില്ലിന്റെയുടുപ്പണിഞ്ഞു
പൂവിരിയും പോലെ
പുഞ്ചിരിച്ചവര്‍ വരാറുണ്ട്
കഥകേള്‍ക്കാന്‍

നീളമില്ലാത്തരാത്രിയെ
പഴിച്ചു
തീരാത്ത കഥയുമായി
കുഴിമാടങ്ങളിലേക്കവര്‍
തിരിച്ചു പോവാറുണ്ട്


നിങ്ങള്‍ കാണുന്നില്ലേ
ശ്വാസം പോലും കേള്‍പ്പിക്കാതെ
ഉറങ്ങിപ്പോയ ശ്മശാനങ്ങളെ

ഒരോ കുഴിമാടങ്ങളും
പറയുന്നുണ്ട്
ഈ പൂവിനെയാരോ കശക്കിയെറിഞ്ഞതാണെന്നു
ആരാവാം?
അച്ചന്‍....
അധ്യാപകന്‍
അയല്‍ക്കാരന്‍
ഏയ്...ആരൊക്കെയോ

യുദ്ധവിമാനങ്ങള്‍ റാഞ്ചിയെടുത്തവര്‍
തോക്കുകള്‍ കൊത്തിപ്പറിച്ചെടുത്തവര്‍


മരിച്ചവരെപ്പോലയല്ലവര്‍
ജീവിതത്തെപ്പറ്റി
പരാതിയില്ലാതെ
പറന്നുപോയവര്‍


ഇന്നു നിലാവും
നക്ഷത്രങ്ങളുമുള്ള രാത്രിയല്ലെ
അവര്‍ വരാതിരിക്കില്ല
മഴവില്ലിന്റെ.....
പൂപോലെ.......

http://boolokakavitha.blogspot.com/2010/12/blog-post_17.html

25 comments:

thanalvazhikal.blogspot.com said...

ഹൃദയത്തില്‍ എവിടെയോ വിങ്ങല്‍ ഉണ്ടാക്കുന്ന വരികള്‍ ..

nikukechery said...

കുഞ്ഞുങ്ങൾക്കും മാലാഖമാർക്കും മരണമില്ലെന്ന് ഇന്ന് മറ്റൊരു ബ്ലോഗിൽ കമന്റിട്ടതേയുള്ളു.അതുതന്നെ ഇവിടേയും...

~ex-pravasini* said...

വരികള്‍ വേദനയുളവാക്കുന്നു.
ഇന്നിന്റെ ക്രൂരതകള്‍!

ente lokam said...

ഇന്ന് ഏറ്റവും കൂടുത പീടനങ്ങള്‍
ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവര്‍
കുഞ്ഞുങ്ങള്‍ ആണെന്നാ സത്യം
വല്ലാതെ വേദനിപ്പിക്കുന്നു..കവിത
നന്നായിട്ടുണ്ട്

കലാം said...
This comment has been removed by the author.
കലാം said...

As usual, a beautiful poem from you!

Please add a follower gadget in your blog. Let us know when post your beautiful poems.

ജിപ്പൂസ് said...

"ഒരോ കുഴിമാടങ്ങളും
പറയുന്നുണ്ട്
ഈ പൂവിനെയാരോ കശക്കിയെറിഞ്ഞതാണെന്നു"


ഉള്ളം തേങ്ങുന്നു.പ്രതികരണത്തിന് നന്ദി ഹാരിസ്.ഉള്ളിലെ കനല്‍ കെടാതെ സൂക്ഷിക്കുക.ആശംസകള്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അമ്മിഞ്ഞപ്പാലെത്ര കുടിച്ചാലും മതിയാവില്ലീ കുഞ്ഞിനെന്നു

പതം പറഞ്ഞാലും പിന്നെയുമമ്മയൂട്ടി വളര്‍ത്തിയ തങ്കമേ

നിനക്ക് വിശക്കുന്നുണ്ടാവുമോ, മഞ്ഞില്‍ തണുത്തു വിറക്കുന്നുണ്ടാവുമോ

നിനവിലമ്മയെ ചേര്‍ന്ന് കിടക്കൂ, തപിക്കു മിടനെന്ജോന്നു തണുത്തോട്ടെ

Pranavam Ravikumar a.k.a. Kochuravi said...

മനസ്സില്‍ തട്ടുന്ന കവിതയാണ്..കുഞ്ഞുങ്ങള്‍ എന്ത് പഴിച്ചു ഇത്ര അനുഭവിക്കാന്‍ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്.. തട്ടേക്കാട്, കുംഭകോണം, ഇങ്ങനെ എത്രയെത്ര.. ഈയിടെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്ര മാത്രം... വൈ.പ്രസിഡനടന്റെ ഭാര്യ പറഞ്ഞതു എത്ര സത്യം...

>>ജീവിതത്തെപ്പറ്റി പരാതിയില്ലാതെ പറന്നുപോയവര്‍" ഈ വരികള്‍ വളരെ സ്പര്‍ശിച്ചു..

ആശംസകള്‍ !


See this comment in

http://enikkuthonniyathuitha.blogspot.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

യുദ്ധവും പീഡനവും പ്രകൃതിദുരന്തവും എല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെ തന്നെ..
നമുക്ക് പ്രാര്‍ഥിക്കാം പ്രവര്‍ത്തിക്കാം

ആവനാഴി said...

നിന്‍റെ മൌനം ........
നിന്‍റെ വരികള്‍ക്ക് ആഴമുണ്ടാക്കുന്നു..

KANALUKAL said...

ഹൃദ്യമായ കവിത.

നാമൂസ് said...

എല്ലാ കെടുതികളുടെയും ഇരകള്‍.

Anonymous said...

ഹൃദയം കൊണ്ട് സംസാരിക്കുന്ന കവിതകള്‍.. :)

ചെറുവാടി said...

കവിത മനസ്സിലായില്ല എന്ന് എല്ലായിടത്തും പറയേണ്ടി വരുന്ന (കുഴപ്പം എന്‍റെതാണ് ) എനിക്ക് ഈ കവിത വായിച്ച് മനസ്സ് നോവുന്നു.
എന്ത് എഴുതണം എന്നും അറിയുന്നില്ല.
അത്രക്കും ഇഷ്ടായി

ഏ.ആര്‍. നജീം said...

ഹാരിസ്...,

മനസ്സിൽ തറച്ചു..

Ashraf Ambalathu said...

പ്രിയാ ബാബു മുഖേനയാണ് ഞാനിവിടെ എത്തിയത്.
ഈ വരികളെ കുറിച്ചെഴുതാന്‍ എനിക്ക് വാക്കുകളില്ല.
അത്രയ്ക്ക് മനോഹരമായ വരികള്‍.

അഭിനന്ദനങ്ങള്‍ നേരുന്നു.

Jefu Jailaf said...

ഹൃദ്യമായ വരികൾ.. ആശംസകൾ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കവിത ഹൃദയത്തോടാണ് സംവദിക്കുന്നത്. വിഷയം കാലികപ്രസക്തവും.. ഹാരിസ്‌ എടവന.. നന്മകള്‍ നേരുന്നു...

രമേശ്‌ അരൂര്‍ said...

വളരെ നന്നായിട്ടുണ്ട് ,,,

കുന്നെക്കാടന്‍ said...

മാഷെ ഇഷ്ടായി ട്ടോസ്നേഹാശംസകള്‍

കൊമ്പന്‍ said...

പറയാന്‍ ഒരുപാടുള്ള വരികള്‍ നന്നായിരിക്കുന്നു

കൊമ്പന്‍ said...

വല്ലാത്ത വരികള്‍ നോവിന്റെ കനല്‍ ചൂള

gulnaar said...

Touching...

Geetha Prathosh said...

nenjilirunnj vingunnu we kavitha...