Sunday, July 24, 2011

പരിഭവങ്ങള്‍

ഉമ്മാ..

മയ്യത്തുപോലത്തെ
മനുഷ്യന്‍മാര്‍ക്കിടയിലാ
കിടക്കുന്നത്


ഖബറുപോലെ ഇടുങ്ങിയ
കട്ടിലില്‍ കിടന്നാ
ഇക്കാണുന്ന കിനാവൊക്കെ
കാണുന്നത്


ഉറക്കം കടിച്ചുകൊണ്ടു പോവുന്ന
മൂട്ടകളാ
ഓര്‍മ്മകളെയിങ്ങനെ
പിരാന്തു പിടിപ്പിക്കുന്നത്


പെയിന്റു കൊണ്ടെഴുതിയത്
മഷിത്തണ്ടു കൊണ്ടും മായ്ക്കുന്ന
പൊട്ടനാ
ഉമ്മാന്റെ മോനിപ്പൊഴും


ഉമ്മാ..കേട്ടാലും കേട്ടാലും
പൂതി തീരാത്ത കഥ പറയ്
കേട്ടുറങ്ങുമ്പോലെ കിടക്കട്ടെ ഞാന്‍
കേട്ടു കേട്ടുറങ്ങട്ടെ ഞാന്‍ .


ആനുകാലിക കവിതയില്‍ പ്രസിദ്ധീകരിച്ചത്
http://anukalikakavitha.blogspot.com/2011/05/blog-post_3119.html

9 comments:

~ex-pravasini* said...

എനിക്ക് വായിച്ചു ഗ്രഹിക്കാന്‍ കഴിഞ്ഞതിനാല്‍ അഭിപ്രായമിടുന്നു.
സാധാരണ കവിത വായിച്ചു മടങ്ങാറാണ്
പതിവ്.
നന്നായിരിക്കുന്നു.ഉമ്മാനോടുള്ള പരിഭവം പറച്ചില്‍.!
എവിടെയിരുന്നാണാവോ ഈ പറച്ചില്‍...?

ഹാരിസ്‌ എടവന said...

qatar

sadiq pathirippatta said...
This comment has been removed by the author.
sadiq pathirippatta said...

പരോളിന് പുറത്തിറങ്ങുന്ന ജയില്‍പ്പുള്ളിയെപ്പോലെ.....ഒന്നും രണ്ടും മാസത്തെ ലീവിന് നാട്ടിലിറങ്ങുന്ന പ്രവാസിയുടെ വേദന..........അറൈവല്‍ ലോഞ്ചിനും ഡിപാര്‍ച്ചര്‍ ലോഞ്ചിനും ഇടയിലെ ദിവസങ്ങളുടെ ഇടവേളയില്‍ മാത്രം ജീവിച്ച് ഒടുക്കം ലീവ് തീര്‍ന്ന് മയ്യത്തുപോലെ തിരുച്ചുപോവേണ്ടി വരുന്ന ഓരോ ഗള്‍ഫ് സുഹൃത്തിനും...........അവരെയും കാത്ത് വീട്ടില്‍ കണ്ണീരൊലിപ്പിക്കുന്ന ഉമ്മയെപ്പോലുള്ള സ്‌നേഹങ്ങള്‍ക്കും ഈ കവിത നൊമ്പരമാണ്.......സത്യം പറഞ്ഞാല്‍ മണ്ണിന്റെ മണമുള്ള കവിത...............ഇനിയുമെഴുതണം ഹാരിസ് വലവന (ഇടത്തുനിന്നു മാറി വലത്തേക്കു നില്‍ക്കാന്‍ ഈ എഴുതിയ കവിതകള്‍ തന്നെ ധാരാളം!)

www.oridath.blogspot.com

എനിക്കുമുണ്ട് ബൂലോഗത്തൊരിടം......

കൊമ്പന്‍ said...

ലളിതമായ വരികള്‍ ഉമ്മ നന്നായിരിക്കുന്നു

kanivu said...

കവിത വായിച്ചു
....ഉമ്മ സ്‌നേഹമാണ് സത്യമാണ് ....
ഇനിയും കവിതകള്‍ കാത്ത്നില്‍ക്കുന്നു.
shuhabuddeen ibnu hamza

സ്വലാഹ് said...

Touching!

Hakeem Mons said...

ഉമ്മാ...
ഇത് മനസ്സില്‍ തട്ടി...

പരിഭവങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍
അരികത്തൊരാളില്ലാതായി പോയാല്‍
പിന്നെ ഈ ജന്മം വെറുതെയല്ലേ..
http://hakeemcheruppa.blogspot.com

Sajeev Nair said...

Really Nice....