Sunday, December 11, 2011

ഡിസംബർ 8 ലൈഫ് സ്റ്റാറ്റസ്





staus on dec8 fb


‎8എട്ട് വർഷത്തെ എന്റെ ന്യൂസ് പേപ്പർ ജീവിത ഇന്നത്തോടെ അവസാനിച്ചു.നാട്ടിലും ഗൾഫിലുമായി മൂന്നുഭാഷകളിലുള്ള പത്രങ്ങൾക്കു സാങ്കേതിക സഹായം..
ശരിക്കും ആസ്വദിച്ചിട്ടുണ്ട്.ഇടക്ക് നിരാശപ്പെട്ടു,ആഹ്ലാദഭരിതനും നിശബദനുമായി.ഇറങ്ങി വരുമ്പോൾ വലിയൊരു ജീവിതം തീർന്നുപോയപോലെ തോന്നി. വാർത്തകളുടെയും
ഗോസിപ്പിന്റെയും വിവരങ്ങളുടെയുമൊക്കെ ഒരു കാലത്തെ വർണ്ണാഭമായതും അല്ലാത്തതുമായ അക്ഷരങ്ങളിൽ ഞാനുമുണ്ടായിരുന്നു.എഡിറ്റോറിയൽ​ ഡെസ്ക്കുകൾക്കും റിപ്പോർട്ടർമാർക്കുമപ്പുറം പത്രവ്യവസായത്തെ താങ്ങി നിർത്തുന്ന നിശ്ബദരായ ജോലിക്കാരിൽ ഒരുവനായി.നഷ്ട്ടങ്ങളിൽ ഏറ്റവും വലുത് വൈകുന്നേരങ്ങളാണു.
അസ്ത്മയങ്ങൾ കാണാത്തവർ..പുലർകാലം വരേയോ പുലരാൻ അല്പം മാത്രമുള്ളടം വരേയോ ജോലിചെയ്യുന്നവർ.വൈകുന്നേരങ്ങളി​ൽ തുടങ്ങുന്ന ജോലിയവർക്ക് സമയബന്ധിതമല്ലാത്ത ഒരു ലോകത്തേക്കുള്ള താക്കോൽ കൊടുക്കുന്നു.ആ താക്കോൽ ഇന്നു ഞാൻ തിരിച്ചുകൊടുത്തു. പുതിയൊരു ജോലിയിലേക്കു ഉടനെ പ്രവേശിക്കും.എന്നാലും നാം വിസ്മരിക്കുന്ന ഒന്നുണ്ട്.ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും നീതികേടും അസമത്വങ്ങളും എഴുതി നിങ്ങളിലേക്കെത്തിക്കുന്ന ഒരു വിഭാഗം..ഉറക്കമൊഴിഞ്ഞു ജോലിചെയ്തു ഉറങ്ങാതെയുറങ്ങി വീടുകളിലേക്കെത്തുന്ന അവർ ശരിക്കും അഭിമാനികളാണു. ശമ്പളമില്ലെങ്കിൽ പോലും നിങ്ങൾക്കായവർ വാർത്തകളെ തിരഞ്ഞു നടക്കുന്നുണ്ട് എഴുതിനിറക്കുന്നുണ്ട്.അവരൊന്നും​ പറയുന്നില്ല...അവരുടേതായതൊന്നുംong>>

6 comments:

Jasyfriend said...

Enthokke sambavichaalum sheri.. Haris ennu Haris thanne!!!

Arshad said...

Hi Haris,

You did a wonderful Job, Congratulations!! Best wishes for the new job!!! :)

sidheek Thozhiyoor said...

"അസ്ത്മയങ്ങൾ കാണാത്തവർ..പുലർകാലം വരേയോ പുലരാൻ അല്പം മാത്രമുള്ളടം വരേയോ ജോലിചെയ്യുന്നവർ.വൈകുന്നേരങ്ങളി​ൽ തുടങ്ങുന്ന ജോലിയവർക്ക് സമയബന്ധിതമല്ലാത്ത ഒരു ലോകത്തേക്കുള്ള താക്കോൽ കൊടുക്കുന്നു"
വരികള്‍ക്കിടയില്‍ പലതും കാണാനുണ്ട് ..ആശംസകള്‍

കൊളച്ചേരി കനകാംബരന്‍ said...

ആശംസകള്

സസ്നേഹം said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?

ചീരാമുളക് said...

All the best for the new job